Roman Catholic Holy Mass (Malayalam), Latin rite; (2 August 2020 - Sunday)

10 Просмотры
Издатель
Today's Holy Mass - 2 August 2020, Sunday.
Holy Mass Celebrated by Fr. Nelson Thypparambil, Sacred Heart Church Mayithara, Alappuzha diocese.

Catholic spirituality

ഓണ്‍ലൈനായി സംപ്രേഷണംചെയ്യുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശുദ്ധ കുര്‍ബാന ഫലപ്രദമായി ഓണ്‍ലൈന്‍ ആയി കാണുന്നതിന്, ഭവനത്തെ ദൈവാലയമാക്കിമാറ്റണം. അതിലേയ്ക്ക്, താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുചിതമായിരിക്കും.

1. ഓണ്‍ലൈന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതിന്, വീട്ടില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കായിക്കൂടുന്ന സ്ഥലമായിരിക്കും ഉചിതം. അവിടെ വിരിയിട്ട ഒരു മേശയില്‍ കുരിശും തിരികളും വിശുദ്ധഗ്രന്ഥവും വയ്‌ക്കേണ്ടതാണ്. അതിനടുത്താണ് ഓണ്‍ലൈന്‍ ട്രാന്‍സ്മിഷന്‍ സ്വീകരിക്കുന്ന ഉപകരണം (ഫോണ്‍, കമ്പ്യൂട്ടര്‍, ടി .വി.) വയ്‌ക്കേണ്ടത്.
2. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവര്‍ ദൈവാലയത്തിലെന്നതുപോലെ വസ്ത്രംധരിക്കുന്നതുചിതമായിരിക്കും.
3. ഓണ്‍ലൈന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നസമയത്ത്, മറ്റുജോലികള്‍ചെയ്യുന്നതും ഫോണുപയോഗിക്കുന്നതും പൂര്‍ണ്ണമായും മാറ്റിവയ്ക്കണം.
4. സംപ്രേഷണംചെയ്യുന്ന കുര്‍ബ്ബാനയോടൊപ്പം പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ഗാനങ്ങളാലപിക്കുകയുംചെയ്യേണ്ടതാണ്.
5. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവര്‍ സാധിക്കുന്നിടത്തോളം ദൈവാലയത്തിലെന്നതുപോലെ എഴുന്നേറ്റു നില്‍ക്കുകയും മുട്ടുകുത്തുകയും ഇരിക്കുകയുംചെയ്യുന്നതു നന്നായിരിക്കും
6. വിശുദ്ധ കുര്‍ബ്ബാനസ്വീകരണസമയത്ത്, അരൂപിക്കടുത്തുള്ള വിശുദ്ധകുര്‍ബ്ബാനസ്വീകരണത്തിനായി താഴെക്കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് ഉചിതമായിരിക്കും.

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണപ്രാര്‍ത്ഥന

ഓ! എൻ്റെ ഈശോയെ, വിശുദ്ധ കുര്‍ബാനയില്‍ അങ്ങു സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംകാള്‍ ഞാനങ്ങയെ സ്‌നേഹിക്കുകയും എൻ്റെയാത്മാവില്‍ അങ്ങയെ സ്വീകരിക്കുവാനാഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ എനിക്കു സാദ്ധ്യമല്ലാത്തതിനാല്‍, അരൂപിയില്‍ എൻ്റെ ഹൃദയത്തിലേയ്ക്ക് അങ്ങെഴുന്നള്ളി വരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്നു വിശ്വസിച്ച്, ഞാനങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോടു പൂർണ്ണമായി ഐക്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയില്‍നിന്നകലുവാന്‍ എന്നെയനുവദിക്കരുതേ.
ആമേൻ
Catholic spirituality
Категория
Трендовое видео
Комментариев нет.